Monday 2 November 2015

തുമ്മല്‍ മാറുവാന്‍ ഒറ്റമൂലി




തുമ്മല്‍



നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം .
മരുന്നുകള്‍ :
അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍
കുരുമുളക് -7 എണ്ണം
ജീരകം -ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും .

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

Saturday 31 October 2015

പുകവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലി



പുകവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലി



പുകവലി കാരണം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാന്‍ പോകുന്നത്.ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാര്‍. പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി.ചില ആഹാരപദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഒറ്റമൂലി എളുപ്പത്തില്‍ ഉണ്ടാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിന് കഴിയും. ശ്വാസകോശ ക്യാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങളെ ഇതുവഴി തടഞ്ഞുനിര്‍ത്താം.
ഇഞ്ചി,വെളുത്തുള്ളി, ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടാണ് ഈ ഒറ്റമൂലി ഉണ്ടാക്കുന്നത്.ഇഞ്ചി നെഞ്ചില്‍ അടിഞ്ഞു കൂടുന്ന കഫക്കെട്ടിനെ അലിയിച്ചു കളയാന്‍ ഇഞ്ചിക്ക് കഴിയും.ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് ക്യാന്‍സറിനെ തടഞ്ഞ് ശ്വാസനാളത്തിന് ആരോഗ്യം നല്‍കാനും സാധിക്കും.മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡിന് ശ്വാസകോശത്തില്‍ അടങ്ങിയിരിക്കുന്ന വൈറസുകളേയും ബാക്റ്റീരിയകളേയും നീക്കാന്‍ കഴിവുണ്ട്.
ആവശ്യമായ സാധനങ്ങള്‍
400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു വലിയ കഷ്ണം,വെളുത്തുള്ളി ആവശ്യത്തിന്. ഇത്രയും സാധനങ്ങളാണ് ഒറ്റമൂലിക്ക് ആവശ്യം.
തയ്യാറാക്കുന്ന വിധം
ആദ്യം പഞ്ചസാര വെള്ളത്തിലിട്ട് തിളപ്പിക്കുക. കഷ്ണങ്ങളായി മുറിച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇതിലേക്ക് ഇടുക. ഇത് നന്നായി തിളച്ചശേഷം മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. മിശ്രിതം ചെറുതായി വറ്റിച്ചെടുക്കണം. ശേഷം പാത്രത്തിലിട്ട് ഫ്രിഡ്ജില്‍ വയ്ക്കാം.രാവിലെ വെറും വയറ്റിലും രാത്രി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുശേഷവും ഇത് കഴിക്കാം.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..




പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..


* നടത്തം ഒരു ശീലമാക്കുക. ദിവസവും 35-40 മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിന് നല്ലൊരു വ്യായാമമാണ്.
* കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവുകളില്‍ പോഷകാംശമുള്ള ഭക്ഷണം കഴിക്കുവാനായി ശ്രദ്ധിക്കുക.
*എണ്ണപ്പലഹാരങ്ങളും ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കുക.
* നാരുകള്‍ (ഫൈബര്‍ ‍) അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുകയും ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരാതെ നിയന്ത്രിക്കുകയും ചെയ്യും.
* ഉപവാസവും അതുപോലെ തന്നെ ഇടയ്ക്കിടെയുള്ള പാര്‍ട്ടികളും ഒഴിവാക്കുക.
* ഭക്ഷണം ചവച്ചരച്ച് വളരെ പതിയെ ആസ്വദിച്ച് കഴിക്കുക.
* വാട്ടര്‍ തെറാപ്പി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
* ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാനായി എപ്പോഴും ശ്രദ്ധിക്കുക.
* പാചകാവശ്യങ്ങള്‍ക്കും മറ്റും ഇതര ഓയിലുകളെ അപേക്ഷിച്ച് ഒലീവ് ഓയില്‍ , സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.
* വളരെ നേരത്തെ കിടന്നുറങ്ങാനും രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതുമായ രീതിയില്‍ നിങ്ങളുടെ ജീവിതചര്യ ക്രമീകരിക്കുക.
* മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ പാടേ ഒഴിവാക്കുക.
* ജ്യൂസുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...
കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ

ശ്വാസ തടസം മുലമുള്ള കൂര്‍ക്കംവലി




ശ്വാസ തടസം മുലമുള്ള കൂര്‍ക്കംവലി


10 ഗ്രാം വെളുത്തുള്ളി ഇടിച്ചു ചതച്ചു അതിന്റെ പുകച്ചില്‍ തോന്നാത്ത അളവില്‍ ശര്‍ക്കര ചേര്‍ത്തു രാത്രി കിടക്കുന്നതിനു മുന്‍പ് കഴിച്ചിട്ട് കിടന്നാല്‍ ശ്വാസ നാള ത്തില്‍ ഉണ്ടാകുന്ന നീര്‍ കെട്ടു മാറി ശ്വസനം നേരെ ആകുമ്പോള്‍ കൂര്‍ക്കംവലി കുറയും
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...

മുടി വളരാന്‍ വിദ്യ



മുടി വളരാന്‍ വിദ്യ

മുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ട സംരക്ഷണം നല്കിയില്ലെങ്കില്‍ നമ്മുടെ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്പിക്കില്ല. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ അല്ലെങ്കില്‍ മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു കണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി ഏതു തരത്തിലുള്ളതാണ് എന്നു നിശ്ചയിക്കേണ്ടത് അവശ്യംതന്നെ. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്കുവാന്‍ നമുക്കു കഴിയൂ.നാലു തരത്തിലുള്ള മുടികള്‍1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല്‍ മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്‍കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്‍ക്കു പിന്നിലും അമര്‍ത്തുക. ടിഷ്യൂപേപ്പറില്‍ എണ്ണമയം കണ്ടാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്‍ത്ഥം.സാധാരണ ചര്‍മ്മമാണു നിങ്ങളുടേതെങ്കില്‍ സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെ വിശ്വാസം. എണ്ണമയമുള്ള ത്വക്കിനുടമകള്‍ എണ്ണമയമുള്ള മുടിയോടുകൂടിയവരും. നിങ്ങളുടെ തല എണ്ണമയമുള്ളതും വരണ്ടതുമാണോ? എങ്കില്‍ നിങ്ങളുടെ മുടി ഈ രണ്ടു സ്വഭാവത്തോടും കൂടിയതായിരിക്കും. സാധാരണമുടി തിളക്കമാര്‍ന്നതും കൈകാര്യംചെയ്യാന്‍ സുഗമമായതും ആയിരിക്കും. അല്പദിവസം ഇവ പറന്നു കിടക്കുമെങ്കിലും ചീകി ഒതുക്കിയാല്‍ ഒരാഴ്ചയോളം ഭംഗിയായി ഒതുങ്ങിയിരിക്കുകയും ചെയ്യും. എണ്ണമയമുള്ള മുടിയില്‍ ഷാമ്പൂ തേച്ചു കുളിച്ചാല്‍ ഒന്നുരണ്ടു ദിവസംവരെ ഭംഗിയായി ഒതുങ്ങിയിരിക്കും. എന്നാല്‍ ഉടന്‍തന്നെ ഈ അവസ്ഥ മാറിയെന്നുമിരിക്കും. ഇത്തരം മുടിയുള്ളവരുടെ തലയില്‍ താരന്‍ കടന്നുകൂടാന്‍ സാധ്യതകള്‍ ഏറെയാണ്.വരണ്ടമുടിയില്‍ ഷാമ്പൂ പ്രയോഗിച്ചാല്‍ സംരക്ഷണം വളരെ പ്രയാസമാകും. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് അവയുടെ അഗ്രം വരണ്ടുപോകുന്നതിനും പിളരുന്നതിനും ഇടയാക്കും. തലയും വരണ്ടിരിക്കും. ചിലപ്പോള്‍ ചൊറിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരണ്ടമുടി പൊട്ടാനും എളുപ്പമാണ്. നാലാംതരത്തിലുള്ള മുടിക്കു വരണ്ടമുടിയുടെയും എണ്ണമയമുള്ള മുടിയുടെയും പ്രത്യേകതകള്‍ കാണും. തലയോടുചേര്‍ന്നുള്ള മുടി എണ്ണമയമുള്ളതും അറ്റം വരണ്ടുമിരിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മുടി ഭംഗിയാകുന്നു. എങ്കിലും അഗ്രം ഭംഗിയുള്ളതാകണമെന്നില്ല. ഇത്തരം മുടി ചീകിയൊതുക്കുവാന്‍ അത്ര എളുപ്പമല്ല. അറ്റം പിളരാന്‍ സാധ്യതയുണ്ട്. കട്ടികുറഞ്ഞതും മങ്ങിയനിറത്തോടുംകൂടിയ മുടിയായിരിക്കും ഇക്കൂട്ടര്‍ക്ക്. ഈ അവസ്ഥയില്‍ ഷാമ്പൂ വീണ്ടും ഉപയോഗിക്കേണ്ടതായിവരുന്നു. തദവസരത്തില്‍ മുടിയുടെ ഭംഗി വീണ്ടെടുക്കുവാന്‍ സാധിക്കുന്നു.ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാം:
സാധാരണമുടിക്ക് : ആഴ്ചയില്‍ ഒരിക്കല്‍ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. തലയില്‍ അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല്‍ ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ 2 മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്തു നന്നായടിച്ചു തലയില്‍ ഒഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ടു കേശമാകെ മൂടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകുക. എന്നിട്ട് ഷാമ്പൂതേച്ചു കഴുകുക.എണ്ണമയമുള്ള മുടിക്ക്: തലമുടി ഒട്ടിപ്പിടിക്കുന്നതുമാതിരി കാണുമ്പോള്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില്‍ മുഖത്തു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല്‍ കൂടുതല്‍നാള്‍ മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്‍ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്‍. ഇതു തേക്കുമ്പോള്‍ തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും. ഇത്തരം മുടിക്കാര്‍ക്ക് ഡ്രൈ ഷാമ്പൂ ആണ് ഉത്തമം. നിങ്ങളുടെ തലമുടി പല വിഭാഗങ്ങളായി തിരിക്കുക. മുള്‍ട്ടാണിമിട്ടി പൗഡര്‍ ഓരോ വിഭാഗങ്ങള്‍ക്കിടയ്ക്കും വിതറുക. നന്നായി തിരുമ്മിപ്പിടിപ്പിച്ച് 10 മിനിറ്റ് ഇരിക്കുക. വൃത്തിയുള്ള ഒരു ചീപ്പ് ഉപയോഗിച്ചു നന്നായി ചീകുക. തലയിലെ എണ്ണമയവും ചെളിയും മറ്റും മുള്‍ട്ടാണിമിട്ടി വലിച്ചെടുക്കുന്നു. ഇക്കൂട്ടര്‍ ആഴ്ചയിലൊരിക്കല്‍ ഷാമ്പൂ ഉപയോഗിക്കുക. ഇതിനുശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കുക. താഴെപ്പറയുന്നതു നല്ല ഒരു കണ്ടീഷണര്‍ ആണ്.2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ട് തലമുടി മൂടുക. ഉണങ്ങിയ ഒരു ടൗവല്‍കൊണ്ട് ഈ ബാഗ് മൂടുക. ഇങ്ങനെ അരമണിക്കൂര്‍ വച്ചതിനുശേഷം മുടി ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മുടി പറന്നുകിടന്നാല്‍ ഹെയര്‍ സ്‌പ്രേ ഒഴിവാക്കുക. പകരം എതെങ്കിലും ഒരു ക്രീം കണ്ടീഷനര്‍ ഉപയോഗിച്ചതിനു ശേഷം മുടി ചീകിയൊതുക്കുക.
കോമ്പിനേഷന്‍ മുടിയുള്ളവര്‍ അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്‍ക്ക്: തലയിലെ ചൊറിച്ചില്‍ അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില്‍ ഷാമ്പൂ പുരട്ടരുത്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടക്കൂടെ വെട്ടുവാന്‍ ശ്രദ്ധിക്കുക.വരണ്ടമുടിക്ക്: മുടി വരണ്ടതായി തോന്നിയാല്‍ അവയുടെ തിളക്കം കുറയും. പ്രധാനപ്രശ്‌നം മുടിയുടെ അഗ്രം പിളര്‍ന്നുപോകുന്നു എന്നതാണ്. അവ പെട്ടെന്നു പൊട്ടാനും സാധ്യതയുണ്ട്. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും നല്‌കേണ്ടതാണ്. ചുവടേകൊടുത്തിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക:വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില്‍ 2 തവണയെങ്കിലും ചെയ്യുക. ശിരോചര്‍മ്മത്തില്‍ വിരലുകളുപയോഗിച്ചു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇനി തിളച്ചവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍കൊണ്ടു മുടിക്കിടയില്‍ ആവി കയറ്റുക. ഈ ടവ്വല്‍ തലയില്‍ നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം എണ്ണ നേരിട്ടു മുടിയുടെ റൂട്ടിലേക്കു പോകുകയും ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. സെബേഷ്യസ് ഗ്ലാന്റുകള്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും മുടിക്കു സ്വാഭാവികമായ തിളക്കം കൈവരിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോട്ട് ടവ്വല്‍ പരിചരണത്തിനുശേഷം മുടി മുട്ടചേര്‍ത്തു തയ്യാറാക്കിയ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ മുടിയുടെ അഗ്രം വെട്ടിനിരപ്പാക്കേണ്ടതാണ്. ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതു മുടി കൂടുതല്‍ വരളാന്‍ ഇടയാക്കും.വരണ്ടമുടിക്കാര്‍ വളരെ അത്യാവശ്യമുള്ളപ്പോള്‍മാത്രമേ മുടിയില്‍ കളര്‍ ഇടാവൂ. കാരണം ഇതും മുടി കൂടുതല്‍ വരണ്ടതാക്കാന്‍ സാഹചര്യമൊരുക്കും. അര കപ്പ് പാലില്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിക്കുക. ഈ മിശ്രിതം മുടിയിലും ശിരോചര്‍മ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക. ഹെന്ന ഉപയോഗിക്കുമ്പോള്‍ വരണ്ടമുടിയുള്ളവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഹെന്ന മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഇളക്കിയശേഷം ഉപയോഗിക്കുക. അല്ലെങ്കില്‍ മുടി വളരെ വരണ്ടതായി കാണപ്പെടും.മുടി ചീകുമ്പോള്‍മുടി നന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള്‍ മുടിയുടെ അറ്റം വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്‍മ്മംമുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോള്‍ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്. കടപ്പാട്: 100 ബ്യൂട്ടി ടിപ്‌സ് / ഇന്ദു നാരായണന്‍
സ്ത്രീയുടെ സൌന്ദര്യലക്ഷണങ്ങളില്‍ ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച് നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില്‍ മയങ്ങുന്ന സ്ത്രീയെ ലക്‌ഷ്യം‌വച്ചുതന്നെ. കേശസ‌മൃദ്ധിക്ക് തികച്ചും ‘നാച്ചുറല്‍’ ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ?
സൌന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് ‘ടിപ്പുകള്‍’
കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌.
നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക.
അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക.
എണ്ണ മിതമായി തലയില്‍ തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന്‌ ശേഷം കുളിയ്ക്കുക.
ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത്‌ തലയില്‍ തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌.
ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.
തേങ്ങാപ്പാല്‍ തലയില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. രണ്ടും താരന്‍ കുറയ്ക്കും
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ...